Skip to main content

Posts

Showing posts from November, 2020

എൻ്റെ ഓർമ്മകളോട് ഒരു വാക്ക്

ചില നേരങ്ങളിലെ ഏകാന്തതയിൽ ഓർമ്മകൾ പറയാറുണ്ട് അവർ മറവിയുടെ കയത്തിൽ നിന്ന് നിൻ്റെ കൈ പിടിച്ചാണ് കരകേറിയതെന്ന്. എന്തിനത് ചെയ്തെന്ന് ചോദിക്കുമ്പോഴെല്ലാം മൗനം തന്നെയാണ് മറുപടി. നിങ്ങളെ മുക്കിക്കൊല്ലാൻ ഞാനുണ്ടാക്കിയ ആ കയത്തിന് ആഴം കുറവാണെന്ന് ഇപ്പോഴെനിക്ക് തോന്നുന്നു. എങ്കിലും നിങ്ങൾ സ്വയം താഴ്ന്നു പോവുക. എന്തെന്നാൽ ഇനിയതിൽ നിറയ്ക്കാൻ എൻ്റെ കൈകളിൽ ശൂന്യത മാത്രമാണുള്ളത്. അവിടെ നിങ്ങൾക്ക് കൂട്ടായി ഒരുപാട് പേരുണ്ട്. ചിരികൾ,കണ്ണുനീരുകൾ, സന്തോഷങ്ങൾ, ദു:ഖങ്ങൾ അങ്ങനെയങ്ങനെ... ഏറ്റവും അടിത്തട്ടിൽ നിശ്ചലമായി കിടക്കുന്ന ഒരു വസ്തു കണ്ടാൽ സംശയിക്കണ്ട, അത് ഞാൻ തന്നെയാണ്. വിളിച്ചുണർത്താൻ ശ്രമിക്കണ്ട, കാര്യമില്ല.ജീവനെ വീണ്ടെടുക്കാൻ ഒരു ചുംബനത്തിനായ് കാത്തിരിക്കുകയാണത്. Aji..

കാനംവയൽ ഫിൽഡ് യാത്ര

ഇന്ന് രാവിലെ ഓഫീസിൽ പോകാൻ കാത്തു നിൽക്കുബോഴാണ് ഒരു ഫോൺ കാൾ വന്നത്. എന്റെ സഹപ്രവർത്തകയുടെ കാൾ ആയിരുന്നു അത്. ഇന്ന് എവിടെക്കാ എന്നായിരുന്നു ചോദ്യം ഞാൻ പറഞ്ഞു ഓഫിസിലേക്ക്. അവിടുന്നൊരു മറുചോദ്യം ഇന്ന് ഫിൽഡ് പോയാലോ?, എവിടേക്ക്?, ചെറുപുഴ കാനംവയൽ. ഒന്നും ആലോചിക്കാതെ ഓക്കേ പറഞ്ഞു. പ്രകൃതി സൗന്ദര്യം അത്രക്കുള്ള ഒരു സ്ഥലമാണ് കാനംവയൽ. ഇന്ന് എന്റെ ജോലി കാനംവയൽ ബ്രിഡ്ജ് കോഴ്സ് സെന്റർ സന്ദർശനവും അവിടുത്തെ പ്രവർത്തനങ്ങൾ അറിയുന്നതിനുമാണ്. ആയതിന്റെ കൂടെ തന്നെ ആ നാടിന്റെ പ്രകൃതി സൗന്ദര്യം ആസ്വാദിക്കലും. കാനംവയലിനെ ഏറെ സൗന്ദര്യവതിയാക്കുന്നത് കാനംവയൽ പുഴ തന്നെയാണ്.പുഴയുടെ ഇരുകാരകളിലുമുള്ള വൃക്ഷ ലതതികളും തെളിനിരോഴുകുന്ന ഈ പുഴയും                           ജോബി രാഘവൻ 

എഴുതണം എന്ന് ആഗ്രഹം ഉണ്ട്..പക്ഷെ ഇന്ന് എന്റെ ഹൃദയത്തിന്റെ മഷികുപ്പിയിൽ നിറങ്ങൾ ഒന്നുംമില്ല

എന്റെ ഓർമകളിലെ നീ

എന്റെ ഓർമകളിലെ നീയൊരു  പൂമ്പാറ്റയായിരുന്നു.......  നിന്നിലെ വർണങ്ങൾ എന്നിൽ  ഒരു കുളിർമഴ പെയ്യിച്ചിരുന്നു....  നിന്റെ വഴികളിൽ നീ അറിയാതെ  നിന്നെ ഏറെ പിന്തുടർന്നിരുന്നു ഞാൻ...  ആ ഞാൻ....  ഇന്ന് വഴിയറിയാതെ...  വിദൂരങ്ങളിലേക്ക് നോക്കി നിൽക്കയാണ്........  നീ എവിടേക്ക് പോയി...   എന്നെ തനിച്ചാക്കി.... എന്റെ ഓർമകളിലെ വസന്തങ്ങളെ തനിച്ചാക്കി  നീ എങ്ങോട്ട് പോയി...  നീ വരുന്നതും കാത്തു നിൽക്കയാണ്  ഞാൻ...   വഴിതേടി.....  എന്റെ ഓർമകളിലെ പൂമ്പാറ്റയെ തേടി.....  

മരുന്ന്

സന്ധി സംഭാഷണത്തിനൊടുവിൽ ഉത്തരം കിട്ടി "ദേഷ്യമാണ് എല്ലാത്തിനോടും,എന്തിനോടും" "കാരണം ?" "രോഗമാണ് മനസ്സിനും ശരീരത്തിനും" "ശരീരത്തിന് മരുന്ന് കൊടുക്ക് മനസിന് വായനയും"- ഞാൻ "ഉം.." "പിന്നെ നീയും ഇല്ലല്ലോ..." "ഞാൻ പുസ്തകമല്ലല്ലോ.." ദേഷ്യത്തിന്റെ ചുവന്ന സ്മൈലി... പോയേക്കാം ഒരുപക്ഷേ സമയം ഇനി അനുവദിച്ചില്ലെങ്കിലോ..  യാത്ര... നീണ്ട ചൂളംവിളി ഭവനം... ചളിപുരണ്ട പഴയ കൈകൾ. കാണണം....ലക്ഷ്യം ഭേദിക്കണം...വിഷഗ്വര വേഷം. കാലേകൂട്ടി അറിയിച്ചില്ല... എന്തിന് പ്രതീക്ഷിക്കണം? വെളുപ്പിച്ച കാലുകൾ കറുത്ത് തന്നെ നീ കണ്ടുവോ... മറഞ്ഞ് പോയ് തിരിച്ച് വരാൻ മാത്രം ഞാൻ വിരൂപനായോ..? പുഞ്ചിരി മായരുത്... ഞാൻ ചിരിക്കണം. ചിരിച്ചിലേ....? ചോദിക്കുന്നു നീ; "പുസ്തകം കൊണ്ടുവന്നില്ലല്ലോ..." ആ പുസ്തകം ചിതയിൽ എരിഞ്ഞമർന്നു.. നീ കണ്ടില്ല. പറയുന്നു.... "യാത്രയുണ്ട്., ദൂരെയൊരു കൂട്ടം കാത്തു നിൽപ്പുണ്ട്..." "രോഗം ??" "അവയ്ക്ക് താളുകൾ ഇല്ലായിരുന്നു.. വിഷഗ്വരനു മുൻപേ വായിച്ചു തീർത്തു." മുറിയിൽ ചോക്കലേറ്റ് മണം നിറഞ്ഞു. സദ്യ... ബാക്കി ക...

നിന്റെ വരവും കാത്ത്

അന്നു നീ നട്ടുനനച്ചൊരു ചെറു വൃക്ഷമിന്നൊരു -  പടുവൃക്ഷമായി പൂത്തുലഞ്ഞു  നിൽപ്പൂ  ആ പടുവൃക്ഷച്ചുവട്ടിൽ നിന്നു ഞാൻ നോക്കവേ  കണ്ടില്ല എവിടെയും നിന്നെ,ഞാനും.  ആ പടുവൃക്ഷ ശിഖരങ്ങളിന്നു പല കിളികളാൽ  ശോഭിതമായങ്ങു മിന്നിത്തിളങ്ങി നിൽപ്പൂ നിൻ്റെ വരവും കാത്ത്.   -ജോബി രാഘവൻ