Skip to main content

മരുന്ന്

സന്ധി സംഭാഷണത്തിനൊടുവിൽ ഉത്തരം കിട്ടി "ദേഷ്യമാണ് എല്ലാത്തിനോടും,എന്തിനോടും"
"കാരണം ?"
"രോഗമാണ് മനസ്സിനും ശരീരത്തിനും"
"ശരീരത്തിന് മരുന്ന് കൊടുക്ക് മനസിന് വായനയും"- ഞാൻ
"ഉം.."
"പിന്നെ നീയും ഇല്ലല്ലോ..."
"ഞാൻ പുസ്തകമല്ലല്ലോ.."
ദേഷ്യത്തിന്റെ ചുവന്ന സ്മൈലി...

പോയേക്കാം ഒരുപക്ഷേ സമയം ഇനി അനുവദിച്ചില്ലെങ്കിലോ.. 
യാത്ര... നീണ്ട ചൂളംവിളി
ഭവനം... ചളിപുരണ്ട പഴയ കൈകൾ.
കാണണം....ലക്ഷ്യം ഭേദിക്കണം...വിഷഗ്വര വേഷം.
കാലേകൂട്ടി അറിയിച്ചില്ല... എന്തിന് പ്രതീക്ഷിക്കണം?
വെളുപ്പിച്ച കാലുകൾ കറുത്ത് തന്നെ നീ കണ്ടുവോ... മറഞ്ഞ് പോയ് തിരിച്ച് വരാൻ മാത്രം ഞാൻ വിരൂപനായോ..?
പുഞ്ചിരി മായരുത്... ഞാൻ ചിരിക്കണം. ചിരിച്ചിലേ....?
ചോദിക്കുന്നു നീ; "പുസ്തകം കൊണ്ടുവന്നില്ലല്ലോ..."
ആ പുസ്തകം ചിതയിൽ എരിഞ്ഞമർന്നു.. നീ കണ്ടില്ല.
പറയുന്നു.... "യാത്രയുണ്ട്., ദൂരെയൊരു കൂട്ടം കാത്തു നിൽപ്പുണ്ട്..."
"രോഗം ??"
"അവയ്ക്ക് താളുകൾ ഇല്ലായിരുന്നു.. വിഷഗ്വരനു മുൻപേ വായിച്ചു തീർത്തു."
മുറിയിൽ ചോക്കലേറ്റ് മണം നിറഞ്ഞു.
സദ്യ... ബാക്കി കൂടി നിറഞ്ഞു.

യാത്ര പറച്ചിൽ...

എന്തോ അവശേഷിക്കുന്നു.. കൈയ്യിലെന്തോ നാറുന്നു, മരുന്നാണ്. രോഗിയെ വെച്ചുമാറി ഞാനത് കഴിച്ചു.നടന്നു... മുന്നിൽ ആ പഴയ ബസ്റ്റോപ്പും കലാലയത്തിലേക്കുള്ള വഴിയും...
ഒരു നീണ്ട ചിരി... അസുഖത്തിന്റെ ചിരി.

യാത്ര... ചൂളംവിളി... സന്ധ്യ.. പ്രിയപ്പെട്ടവരുടെ വിശപ്പകറ്റാൻ പോയ  പക്ഷികൾ തിരിച്ച് ചേക്കേറുന്നു. അതിൽ എത്ര ചുണ്ടിൽ വിശപ്പ് ബാക്കിയുണ്ടാകും ?
തീർച്ചയായും ഒന്നിലെങ്കിലും.
- Aji

Comments