അന്നു നീ നട്ടുനനച്ചൊരു ചെറു വൃക്ഷമിന്നൊരു -
പടുവൃക്ഷമായി പൂത്തുലഞ്ഞു നിൽപ്പൂ
ആ പടുവൃക്ഷച്ചുവട്ടിൽ നിന്നു ഞാൻ നോക്കവേ
കണ്ടില്ല എവിടെയും നിന്നെ,ഞാനും.
ആ പടുവൃക്ഷ ശിഖരങ്ങളിന്നു പല കിളികളാൽ
ശോഭിതമായങ്ങു മിന്നിത്തിളങ്ങി നിൽപ്പൂ നിൻ്റെ വരവും കാത്ത്.
-ജോബി രാഘവൻ
Comments
Post a Comment