Skip to main content

എന്റെ ഓർമകളിലെ നീ

എന്റെ ഓർമകളിലെ നീയൊരു 
പൂമ്പാറ്റയായിരുന്നു....... 
നിന്നിലെ വർണങ്ങൾ എന്നിൽ 
ഒരു കുളിർമഴ പെയ്യിച്ചിരുന്നു.... 
നിന്റെ വഴികളിൽ നീ അറിയാതെ 
നിന്നെ ഏറെ പിന്തുടർന്നിരുന്നു ഞാൻ... 
ആ ഞാൻ....  ഇന്ന് വഴിയറിയാതെ... 
വിദൂരങ്ങളിലേക്ക് നോക്കി നിൽക്കയാണ്........ 
നീ എവിടേക്ക് പോയി...  
എന്നെ തനിച്ചാക്കി.... എന്റെ ഓർമകളിലെ വസന്തങ്ങളെ തനിച്ചാക്കി 
നീ എങ്ങോട്ട് പോയി... 
നീ വരുന്നതും കാത്തു നിൽക്കയാണ് 
ഞാൻ...  
വഴിതേടി..... 
എന്റെ ഓർമകളിലെ പൂമ്പാറ്റയെ തേടി.....  

Comments