ചില നേരങ്ങളിലെ ഏകാന്തതയിൽ ഓർമ്മകൾ പറയാറുണ്ട് അവർ മറവിയുടെ കയത്തിൽ നിന്ന് നിൻ്റെ കൈ പിടിച്ചാണ് കരകേറിയതെന്ന്. എന്തിനത് ചെയ്തെന്ന് ചോദിക്കുമ്പോഴെല്ലാം മൗനം തന്നെയാണ് മറുപടി. നിങ്ങളെ മുക്കിക്കൊല്ലാൻ ഞാനുണ്ടാക്കിയ ആ കയത്തിന് ആഴം കുറവാണെന്ന് ഇപ്പോഴെനിക്ക് തോന്നുന്നു. എങ്കിലും നിങ്ങൾ സ്വയം താഴ്ന്നു പോവുക. എന്തെന്നാൽ ഇനിയതിൽ നിറയ്ക്കാൻ എൻ്റെ കൈകളിൽ ശൂന്യത മാത്രമാണുള്ളത്. അവിടെ നിങ്ങൾക്ക് കൂട്ടായി ഒരുപാട് പേരുണ്ട്. ചിരികൾ,കണ്ണുനീരുകൾ, സന്തോഷങ്ങൾ, ദു:ഖങ്ങൾ അങ്ങനെയങ്ങനെ... ഏറ്റവും അടിത്തട്ടിൽ നിശ്ചലമായി കിടക്കുന്ന ഒരു വസ്തു കണ്ടാൽ സംശയിക്കണ്ട, അത് ഞാൻ തന്നെയാണ്. വിളിച്ചുണർത്താൻ ശ്രമിക്കണ്ട, കാര്യമില്ല.ജീവനെ വീണ്ടെടുക്കാൻ ഒരു ചുംബനത്തിനായ് കാത്തിരിക്കുകയാണത്.
It's the place to share all your writable things
Comments
Post a Comment