Skip to main content

Posts

ജീവിതം

ജീവിതം  എല്ലായിപ്പോഴുംഇടവേളകൾനിറഞ്ഞതായിരിക്കും ആ ഒരു ഇടവേളകളിൽസംഭവിക്കുന്ന ഓരോന്നും എനിക്കും നിനക്കും ഏറെ പാഠങ്ങൾ പഠിക്കാനും ചിലത് ഉൾക്കൊള്ളാനും വേണ്ടി ഉള്ളതാകുന്നു. ചിലത് താഴിട്ടു പൂട്ടാൻ കഴിയില്ല, എന്നാലോ ചിലത് താഴിട്ടു പൂട്ടാൻ കഴിയും. ചിലതിനെ താഴിട്ടു  പൂട്ടിയാലും തുറക്കാൻ തോന്നും തുറക്കേണ്ടതായാൽഅതിനെ തുറക്കണം എന്നാലോ ചിലതുണ്ട് നമ്മുടെ മനസ്സിന് ഏറെ നിറ്റലുകൾ തന്നവാ അവയെ ഒരിക്കലും തുറക്കാൻ അനുവദിക്കരുത്.അറിയാനുള്ളതും, അനുഭവിക്കാനുള്ളതും, അനുഭവിച്ചതും, അനുഭവങ്ങളും, അറിവുകളും, തിരിച്ചറിവുകളും, ചതിച്ചതും, ചതിയിൽ നിന്ന് കരകയറിയതും, ഇനിയും കരകയറാൻ ഉള്ളതും, എത്രയോ അറിയാത്ത നിമിഷമോ വർഷമോജീവിക്കാനുമുള്ളതാണ് ജീവിതം. കായിപ്പും മധുരവും മാത്രമല്ല ഇതിനിടയിൽ ഇവക്ക് രണ്ടിനും ഇടയിൽക്കൂടിയും നമ്മൾ ജീവിക്കേണ്ടി വരും. ഇത് എന്റെ ജീവിതത്തിന്റെ അരണ്ട വെളിച്ചത്തിൽ നിന്ന് ചില പച്ചയായ യാഥാർഥ്യങ്ങൾ തിരിച്ചറഞ്ഞതിന്റെ ഓർമ പുതുക്കാൻ കുടിയിട്ടുള്ളതാണ്. ഓർമകളിൽ എവിടോക്കെയോ ചില നിറ്റലുകൾ അനുഭവപ്പെടുന്നുണ്ട് അതുമാത്രമല്ല നിറ്റലുകൾ എനിക്ക് സമ്മാനിച്ച ആ മുഖങ്ങളെയും. "നിനക്കു നിസ്സാരമായികാണുന്നവയൊന്നുമെ എനിക്ക...
Recent posts

പുതിയഭാഗവതി

കത്തി ജ്വാലിക്കുന്ന തിപന്തം പോലെ കടലോളം ഉള്ള ദുഃഖങ്ങൾ കേൾക്കുന്ന മാതാവും മക്കൾക്ക് ഗുണം വരുത്താൻ നല്ലച്ചൻ ശ്രീ മഹാദേവനോട് പറഞ്ഞ് മനുഷ സങ്കടവും ദുരിതവും തീർത്തുകൊടുക്കുന്ന നല്ലച്ചന്റെ പൊന്മകൾ ചിറുമ്പ പുതിയഭാഗവതി എന്നും പുതിയവൾ..... കഥകൾക്കും കേട്ടുകേൾവികൾക്കും അപ്പുറം ഒരു കലഹട്ടത്തിന്റെ ജീവിത ദൂരീതം തീർക്കാൻ ഈ ഒരു ദേവത ഉണ്ടെന്ന പച്ചയായ നിഷ്കളങ്കമായ ഒട്ടേറെ ജനങ്ങളെ പ്രതിക്ഷ നൽകിയും വസൂരി എന്ന മഹാമാരിയെ തന്റെ മഞ്ഞൾപൊടിയും നാലു തീ പന്തത്താലും ശമിപ്പിച്ച് മാതാവിന്റെ ഓടേക്കയിലും മുടിയിലും വെച്ചു പരിപാലിച്ചു. പരിപാടിക്കും എന്ന ഉറപ്പ് ... മഹാമാരിയും ദുരിതവും വേട്ടയാടിയ വടക്കാന്റെ മണ്ണിൽ ഇതുപോലെ ഉള്ള ദേവതമാർ ഇല്ലെയിരുന്നെങ്കിൽ ആ കാലഘട്ടത്തിലെ ആൾക്കാരുടെ അവസ്ഥ എന്താകുമായിരുന്നു? 

ഒറ്റപ്പെടൽ

ചിലസമയങ്ങളിൽ നാം ആൾക്കൂട്ടത്തിന് നടുവിലായാലും ഒറ്റപ്പെടാറുണ്ട്, ആ ഒറ്റപ്പെടലിന്റെ കാരണങ്ങൾ പലർക്കും പലതായിരിക്കാം. മറ്റുള്ളവരുടെ ചില ഇടപെടലുകൾ, സംസാരം, ഒഴിവാക്കലുകൾ തുടങ്ങിയ പാലകരങ്ങൾ ഉണ്ട്. കൂടാതെ ചിലസമയങ്ങളിൽ ഒറ്റപ്പെടുന്നവന്റെ തോന്നലുകൾ, മനസ്സിൽ മെനഞെടുക്കുന്ന കഥകൾ തുടങ്ങിയ കാരണങ്ങളും പാൽപ്പോഴും ഒറ്റപ്പെടലിന്റെ വക്കിൽ ഏതുന്നതിനുള്ള പലപല കാരണങ്ങൾ ആണ്. ഈ കാരണങ്ങൾ പലാപ്പോഴും നിസ്സാരം എന്ന് പലർക്കും തോന്നുന്ന കാരണങ്ങൾ അനുഭവിക്കുന്നവനെ സംബന്ധിച്ചടുത്തോളം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നായിരിക്കും. ഒരു ഒറ്റപ്പെടൽ അനുഭവിച്ചതിന്റെ അനുഭവം പലപ്പോഴും ഉണ്ടായതുകൊണ്ടാവാം ഇപ്പോൾ ഇങ്ങനെ ഒരു കുറിപ്പിന് വഴി ഒരുക്കിയത്. എനിക്കുണ്ടായ അനുഭവങ്ങൾ ഒറ്റപ്പെട്ടതായിരിക്കില്ല അതെനിക്കുറപ്പുണ്ട് കാരണം ഒരേ കാരണങ്ങളെകൊണ്ട് വേവലാതിപ്പെടുന്നവർ നിരവധിയാണ് എന്നാൽ അതിന്റ കാടിന്യത്തിന് ഏറ്റക്കുറച്ചാളുകൾ കാണുമായിരിക്കും.എല്ലാരും പറയുംപോലെ ഇനി ഒരാൾക്കും ഇതുപോലുള്ള അനുഭവങ്ങൾ ഉണ്ടാകാതിരുന്നാൽ മതി എന്ന് ഞാൻ പറയുന്നില്ല കാരണം ഇതുപോലുള്ള അനുഭവങ്ങൾ പലരുടെയും ജീവിതത്തിൽ തുടർന്നുകൊണ്ടേയിരിക്കും. ഒറ്റപ്പെടലിന്റെ വേദന അറിയുന്നോരും അറി...

എന്റെ തോന്നലുകൾ

എന്റെ തോന്നലുകൾ എന്റെ മാത്രമായിരിക്കാം. ആ തോന്നലുകൾ പലയിടത്തും ആവർത്തന വിരസതയോടെ കടന്ന് വരുന്നുമുണ്ട്. ഒഴിവാക്കലിന്റെ മാറ്റി നിർത്തലിന്റെ അവഗണനയുടെ തുടങ്ങിയ ഒന്നിന്റെ തന്നെ പാലാരൂപ ഭവങ്ങളും എനിക്ക് ചുറ്റും നടക്കുന്നതായി പലപ്പോഴായി ഒളിഞ്ഞും തെളിഞ്ഞും തോന്നിയിട്ടുണ്ട്. ആ തോന്നലുകൾ ചിലപ്പോഴൊക്കെ എന്റെ ജീവിതയാത്രയിൽ തടസങ്ങളും വെല്ലുവിളികളും സൃഷ്ടിച്ചിട്ടുണ്ട്. എനിക്കുള്ള അവഗണനകൾ പലപ്പോഴും മറ്റുള്ളവർക്ക് കേൾക്കുബോൾ നിസാരമെന്നുതോന്നാം. എന്നാൽ എനിക്കത് ഏഴാം കടലിനോളം വലിപ്പമുണ്ട്.ഈ തോന്നലുകൾ അവസാനിക്കുബോൾ കുന്നിക്കുറിവിനെക്കാളും ചെറുതായിരിക്കാം കാരണങ്ങൾ പക്ഷെ ആ സമയത്ത് എനിക്ക് നഷ്ടപ്പെടുന്നത് മറ്റൊരു തിരിച്ചുകിട്ടാനാവാത്ത കുറേ നിമിഷങ്ങളുമാണ്. എന്റെ തോന്നലുകൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല ആ കുറ്റപ്പെടുത്തൽ കൊണ്ട് എന്താണ് എനിക്ക് തിരിച്ചു കിട്ടുക കുറച്ചുകൂടി സമാദാനക്കേട് അത് അതുമാത്രമായിരിക്കും ഫലം . ചിത്രഗുപ്തന്റെ ആയുസിന്റെ പുസ്തകത്താളുകളിൽ ആ ദിവസം വന്നേത്തുന്ന അന്നായിരിക്കാം ഇതിനൊരു വിരാമം അതുവരെ നീണ്ട ഒരു ഉത്തരം കിട്ടാത്ത കടങ്കഥപോലെ എന്റെ ജീവിതത്തിലെ ഈ തോന്നലുകളും കൂടെത്തന്നെ ഉണ്ടാകും...

പ്രണയത്തെ പ്രണയിക്കുന്നവർക്ക്

 നിങ്ങളെപ്പോഴെങ്കിലും നിങ്ങളറിയാതെ നിങ്ങളെ പ്രണയിക്കുന്നവരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അതൊരു സുഖമുള്ള ചിന്തയാണ്. അയാളൊരിക്കലും "നിന്നോടെനിക്ക് പ്രണയമാണ്" എന്ന് വന്ന് പറയണമെന്നില്ല. കാരണം ഒരുപക്ഷേ തൻ്റെ പ്രണയം തന്നോട് ചേർന്നലിഞ്ഞില്ലാ വണമെന്ന് അയാൾ ആഗ്രഹിക്കുന്നുണ്ടാവാം അല്ലെങ്കിൽ കാമുകനെന്നോ കാമുകിയെന്നോ ഉള്ള വിളിപ്പേരിൽ അയാൾക്ക് അറിയപ്പെടാൻ താല്പര്യമില്ലായിരിക്കാം. അങ്ങനെയും പ്രണയിക്കാമല്ലോ.  കൈയ്യിലിരിക്കുന്ന ഫോട്ടോ നോക്കി അയാൾ പുഞ്ചിരിക്കുന്നുണ്ടാവാം, പറഞ്ഞു തീർന്ന സംഭാഷണങ്ങൾ വീണ്ടും ഓർത്തെടുത്ത് സന്തോഷിക്കുന്നുണ്ടാവാം. അയാൾ പ്രണയത്തിൽ ജീവിക്കുന്നുണ്ടാവാം. നിങ്ങളിതൊന്നും അറിയണമെന്നില്ല. മനസിലാക്കാൻ അയാൾ അവസരം തരണമെന്നുമില്ല.  ഒരു തവണയെങ്കിലും, ഒരു നിമിഷമെങ്കിലും അത്തരമൊരാളായി നമ്മൾ മാറിയിട്ടുണ്ടാവില്ലേ? പിന്നെ ഭയത്തിൻ്റേയും ചുറ്റുപാടിൻ്റേയും അടിമത്വത്തെ പേടിച്ച് തിരിച്ച് വന്നിട്ടുമുണ്ടാകും. എന്തുകൊണ്ടയാൾ തൻ്റെ പ്രണയം തുറന്ന് പറയുന്നില്ല എന്നോർത്തുനോക്കിയാൽ അത് ഭയം കൊണ്ടാണെന്ന് ചിന്തിക്കുന്നവരെ കുറിച്ചല്ല പറയുന്നത്. ഇത് നിങ്ങളറിയാത്ത പ്രണയമാണ്.ഈ പ്രണയത്തിന് നിങ്ങളുടെ ...

ആടി ഉലയുന്ന ജീവിതം

ഇപ്പോൾ എന്ത്? എസ്ങ്ങിz zz e  zxനെ? എന്തിന്? ഇങ്ങനെ പല പല ചോദ്യങ്ങളും മനസ്സിൽനിന്ന്  ഉയരുന്നുണ്ട്. അതിന് ഉത്തരം കിട്ടാൻ അവന് അവന്റെ മനസ്സിൽ  തന്നെ തിരയുമ്പോൾ കിട്ടുന്ന ഉത്തരം ശൂന്യമാണ്. ആ ശൂന്യത തന്നെയാണ് അവന്റെ മനസ്സിൽ ശൂന്യത  സൃഷ്e‌ടിക്കുന്നതും. ചിലപ്പോൾ കരയിൽ zപിടിച്ചി 🥰zട്ട മീനിന്റെ അവസ്ഥയാണ് ചിലപ്പോൾ സ്വർഗം കിട്ടിയതുപോലെയും. ആ കിട്ടിയ അല്ലെങ്കിൽ കിട്ടുന്ന സ്വർഗത്തിനോ അൽപയുസ്സ് മാത്രമായിരിക്കും. ജീവിതത്തിൽ സുഖദുഃഖങ്ങൾ സമ്മിശ്രമാണെങ്കിൽ അവ ചിലരുടെ ജീവിതത്തിൽ ദുഃഖത്തിനായിരിക്കും പ്രഥമ സ്ഥാനം. അതായിരിക്കാം നിന്റെ ജീവിതയാത്രയിൽ ഇത്രയും അലയടികൾ ഉണ്ടാകാൻ കാരണം.നിനക്ക്  ഇതിനോട് പൊരുത്തപ്പെടാതെ മുന്നോട്ടു പോകാനാകില്ല.പൊരുത്തപ്പെടാൻ കഴിഞ്ഞില്ലേൽ പോരാടുക. ആ പോരാട്ടവീര്യം നേടിയെടുത്തുകൊണ്ടാവട്ടെ നിന്റെ..................**--**                    JOBY

എൻ്റെ ഓർമ്മകളോട് ഒരു വാക്ക്

ചില നേരങ്ങളിലെ ഏകാന്തതയിൽ ഓർമ്മകൾ പറയാറുണ്ട് അവർ മറവിയുടെ കയത്തിൽ നിന്ന് നിൻ്റെ കൈ പിടിച്ചാണ് കരകേറിയതെന്ന്. എന്തിനത് ചെയ്തെന്ന് ചോദിക്കുമ്പോഴെല്ലാം മൗനം തന്നെയാണ് മറുപടി. നിങ്ങളെ മുക്കിക്കൊല്ലാൻ ഞാനുണ്ടാക്കിയ ആ കയത്തിന് ആഴം കുറവാണെന്ന് ഇപ്പോഴെനിക്ക് തോന്നുന്നു. എങ്കിലും നിങ്ങൾ സ്വയം താഴ്ന്നു പോവുക. എന്തെന്നാൽ ഇനിയതിൽ നിറയ്ക്കാൻ എൻ്റെ കൈകളിൽ ശൂന്യത മാത്രമാണുള്ളത്. അവിടെ നിങ്ങൾക്ക് കൂട്ടായി ഒരുപാട് പേരുണ്ട്. ചിരികൾ,കണ്ണുനീരുകൾ, സന്തോഷങ്ങൾ, ദു:ഖങ്ങൾ അങ്ങനെയങ്ങനെ... ഏറ്റവും അടിത്തട്ടിൽ നിശ്ചലമായി കിടക്കുന്ന ഒരു വസ്തു കണ്ടാൽ സംശയിക്കണ്ട, അത് ഞാൻ തന്നെയാണ്. വിളിച്ചുണർത്താൻ ശ്രമിക്കണ്ട, കാര്യമില്ല.ജീവനെ വീണ്ടെടുക്കാൻ ഒരു ചുംബനത്തിനായ് കാത്തിരിക്കുകയാണത്. Aji..