എന്റെ തോന്നലുകൾ എന്റെ മാത്രമായിരിക്കാം. ആ തോന്നലുകൾ പലയിടത്തും ആവർത്തന വിരസതയോടെ കടന്ന് വരുന്നുമുണ്ട്. ഒഴിവാക്കലിന്റെ മാറ്റി നിർത്തലിന്റെ അവഗണനയുടെ തുടങ്ങിയ ഒന്നിന്റെ തന്നെ പാലാരൂപ ഭവങ്ങളും എനിക്ക് ചുറ്റും നടക്കുന്നതായി പലപ്പോഴായി ഒളിഞ്ഞും തെളിഞ്ഞും തോന്നിയിട്ടുണ്ട്. ആ തോന്നലുകൾ ചിലപ്പോഴൊക്കെ എന്റെ ജീവിതയാത്രയിൽ തടസങ്ങളും വെല്ലുവിളികളും സൃഷ്ടിച്ചിട്ടുണ്ട്. എനിക്കുള്ള അവഗണനകൾ പലപ്പോഴും മറ്റുള്ളവർക്ക് കേൾക്കുബോൾ നിസാരമെന്നുതോന്നാം. എന്നാൽ എനിക്കത് ഏഴാം കടലിനോളം വലിപ്പമുണ്ട്.ഈ തോന്നലുകൾ അവസാനിക്കുബോൾ കുന്നിക്കുറിവിനെക്കാളും ചെറുതായിരിക്കാം കാരണങ്ങൾ പക്ഷെ ആ സമയത്ത് എനിക്ക് നഷ്ടപ്പെടുന്നത് മറ്റൊരു തിരിച്ചുകിട്ടാനാവാത്ത കുറേ നിമിഷങ്ങളുമാണ്. എന്റെ തോന്നലുകൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല ആ കുറ്റപ്പെടുത്തൽ കൊണ്ട് എന്താണ് എനിക്ക് തിരിച്ചു കിട്ടുക കുറച്ചുകൂടി സമാദാനക്കേട് അത് അതുമാത്രമായിരിക്കും ഫലം . ചിത്രഗുപ്തന്റെ ആയുസിന്റെ പുസ്തകത്താളുകളിൽ ആ ദിവസം വന്നേത്തുന്ന അന്നായിരിക്കാം ഇതിനൊരു വിരാമം അതുവരെ നീണ്ട ഒരു ഉത്തരം കിട്ടാത്ത കടങ്കഥപോലെ എന്റെ ജീവിതത്തിലെ ഈ തോന്നലുകളും കൂടെത്തന്നെ ഉണ്ടാകും...
It's the place to share all your writable things