ജീവിതം
എല്ലായിപ്പോഴുംഇടവേളകൾനിറഞ്ഞതായിരിക്കും ആ ഒരു ഇടവേളകളിൽസംഭവിക്കുന്ന ഓരോന്നും എനിക്കും നിനക്കും ഏറെ പാഠങ്ങൾ പഠിക്കാനും ചിലത് ഉൾക്കൊള്ളാനും വേണ്ടി ഉള്ളതാകുന്നു. ചിലത് താഴിട്ടു പൂട്ടാൻ കഴിയില്ല, എന്നാലോ ചിലത് താഴിട്ടു പൂട്ടാൻ കഴിയും. ചിലതിനെ താഴിട്ടു പൂട്ടിയാലും തുറക്കാൻ തോന്നും തുറക്കേണ്ടതായാൽഅതിനെ തുറക്കണം എന്നാലോ ചിലതുണ്ട് നമ്മുടെ മനസ്സിന് ഏറെ നിറ്റലുകൾ തന്നവാ അവയെ ഒരിക്കലും തുറക്കാൻ അനുവദിക്കരുത്.അറിയാനുള്ളതും, അനുഭവിക്കാനുള്ളതും, അനുഭവിച്ചതും, അനുഭവങ്ങളും, അറിവുകളും, തിരിച്ചറിവുകളും, ചതിച്ചതും, ചതിയിൽ നിന്ന് കരകയറിയതും, ഇനിയും കരകയറാൻ ഉള്ളതും, എത്രയോ അറിയാത്ത നിമിഷമോ വർഷമോജീവിക്കാനുമുള്ളതാണ് ജീവിതം. കായിപ്പും മധുരവും മാത്രമല്ല ഇതിനിടയിൽ ഇവക്ക് രണ്ടിനും ഇടയിൽക്കൂടിയും നമ്മൾ ജീവിക്കേണ്ടി വരും. ഇത് എന്റെ ജീവിതത്തിന്റെ അരണ്ട വെളിച്ചത്തിൽ നിന്ന് ചില പച്ചയായ യാഥാർഥ്യങ്ങൾ തിരിച്ചറഞ്ഞതിന്റെ ഓർമ പുതുക്കാൻ കുടിയിട്ടുള്ളതാണ്. ഓർമകളിൽ എവിടോക്കെയോ ചില നിറ്റലുകൾ അനുഭവപ്പെടുന്നുണ്ട് അതുമാത്രമല്ല നിറ്റലുകൾ എനിക്ക് സമ്മാനിച്ച ആ മുഖങ്ങളെയും. "നിനക്കു നിസ്സാരമായികാണുന്നവയൊന്നുമെ എനിക്കത്ര നിസ്സാരമായിരുന്നില്ലന്നതോർക്കണം നീ ഒരാഴിയിൽ ഒരാഴികുട്ടിയപോലെ എന്മനം നിരിപ്പുകയുന്നതറിഞ്ഞില്ല നീ തേല്ലോട്ടും"
ബന്ധങ്ങളും ബന്ധനങ്ങളും നിറഞ്ഞ ഈ ജീവിതത്തിൽ ബന്ധനങ്ങൾ പൊട്ടിച്ചെറിയണം. അറിഞ്ഞതും തിരിച്ചറിഞ്ഞതും മാറാനും മാറ്റി ചിന്തിക്കാനും മാറി നിൽക്കേണ്ടിടത്ത് നിൽക്കാനും പറ്റണം ഈ ജീവിതത്തിൽ.
Comments
Post a Comment