എന്റെ തോന്നലുകൾ എന്റെ മാത്രമായിരിക്കാം. ആ തോന്നലുകൾ പലയിടത്തും ആവർത്തന വിരസതയോടെ കടന്ന് വരുന്നുമുണ്ട്. ഒഴിവാക്കലിന്റെ മാറ്റി നിർത്തലിന്റെ അവഗണനയുടെ തുടങ്ങിയ ഒന്നിന്റെ തന്നെ പാലാരൂപ ഭവങ്ങളും എനിക്ക് ചുറ്റും നടക്കുന്നതായി പലപ്പോഴായി ഒളിഞ്ഞും തെളിഞ്ഞും തോന്നിയിട്ടുണ്ട്. ആ തോന്നലുകൾ ചിലപ്പോഴൊക്കെ എന്റെ ജീവിതയാത്രയിൽ തടസങ്ങളും വെല്ലുവിളികളും സൃഷ്ടിച്ചിട്ടുണ്ട്. എനിക്കുള്ള അവഗണനകൾ പലപ്പോഴും മറ്റുള്ളവർക്ക് കേൾക്കുബോൾ നിസാരമെന്നുതോന്നാം. എന്നാൽ എനിക്കത് ഏഴാം കടലിനോളം വലിപ്പമുണ്ട്.ഈ തോന്നലുകൾ അവസാനിക്കുബോൾ കുന്നിക്കുറിവിനെക്കാളും ചെറുതായിരിക്കാം കാരണങ്ങൾ പക്ഷെ ആ സമയത്ത് എനിക്ക് നഷ്ടപ്പെടുന്നത് മറ്റൊരു തിരിച്ചുകിട്ടാനാവാത്ത കുറേ നിമിഷങ്ങളുമാണ്. എന്റെ തോന്നലുകൾക്ക് ഞാൻ ആരെയും കുറ്റപ്പെടുത്തുന്നില്ല ആ കുറ്റപ്പെടുത്തൽ കൊണ്ട് എന്താണ് എനിക്ക് തിരിച്ചു കിട്ടുക കുറച്ചുകൂടി സമാദാനക്കേട് അത് അതുമാത്രമായിരിക്കും ഫലം . ചിത്രഗുപ്തന്റെ ആയുസിന്റെ പുസ്തകത്താളുകളിൽ ആ ദിവസം വന്നേത്തുന്ന അന്നായിരിക്കാം ഇതിനൊരു വിരാമം അതുവരെ നീണ്ട ഒരു ഉത്തരം കിട്ടാത്ത കടങ്കഥപോലെ എന്റെ ജീവിതത്തിലെ ഈ തോന്നലുകളും കൂടെത്തന്നെ ഉണ്ടാകും. പലരും പലകുറിയും പറയാറുണ്ട് നിന്റെ ഈ മുരട്ട് സ്വഭാവം മാറ്റണം മാറ്റണം എന്ന് പക്ഷെ ആ മുരട്ട് സ്വഭാവം ഞാൻ മറ്റുബോൾ എനിക്ക് അത് ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നത് മറ്റൊരു വസ്തുതയാണ്. കാരണം ഓരോരുത്തരിൽ നിന്നും കിട്ടുന്ന അനുഭവങ്ങളുടെ അല്ലേൽ അവരറിയാതെ വിട്ടുപോകുന്ന നിസ്സാര കാരണങ്ങളായി തോന്നുന്ന വിഷയങ്ങളെക്കൊണ്ട് വലിയൊരു അഗ്നി പർവതം സൃഷ്‌ടിക്കാൻ കൊഴിയുന്ന പലരിൽ ഒരാളാണ് ഞാനും.
It's the place to share all your writable things
Comments
Post a Comment